Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Refugee Policy

Europe

യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ വീ​ണ്ടും അ​ഭ​യാ​ർ​ഥി ന​യ വി​വാ​ദം; കൂ​ടു​ത​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഇ​വി​പി

ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ പ​രി​ഷ്ക​രി​ച്ച സം​യു​ക്ത അ​ഭ​യാ​ർ​ഥി-​അ​സൈ​ലം നി​യ​മ​ങ്ങ​ൾ (GEAS) പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​ന് പി​ന്നാ​ലെ അ​ഭ​യാ​ർ​ഥി ന​യ​ങ്ങ​ളി​ൽ വീ​ണ്ടും ക​ടു​ത്ത ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റി​ലെ ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്രീ​യ സ​ഖ്യ​മാ​യ യൂ​റോ​പ്യ​ൻ പീ​പ്പി​ൾ​സ് പാ​ർ​ട്ടി (EPP) അ​ഭ​യാ​ർ​ഥി വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പു​തി​യ ആ​ക്ഷ​ൻ പ്ലാ​ൻ മു​ന്നോ​ട്ടു​വ​ച്ച​തോ​ടെ​യാ​ണ് വി​വാ​ദം ശ​ക്ത​മാ​യ​ത്.

പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ത​ല​ത്തി​ൽ ഓ​രോ വ​ർ​ഷ​വും സ്വീ​ക​രി​ക്കാ​വു​ന്ന അ​ഭ​യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ന് പ​ര​മാ​വ​ധി പ​രി​ധി (Maximum Cap) നി​ശ്ച​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​തു​വ​രെ ചി​ല അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്രം ച​ർ​ച്ച​യാ​യി​രു​ന്ന ആ​ശ​യം മു​ഴു​വ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലും ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ഇവിപി​യു​ടെ നി​ല​പാ​ട്.

നി​ല​വി​ൽ യു​ദ്ധം, വ്യാ​പ​ക​മാ​യ അ​ക്ര​മം തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് എ​ത്തു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന "സ​ബ്‌​സി​ഡി​യ​റി പ്രൊ​ട്ട​ക്ഷ​ൻ' സം​വി​ധാ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​ക്ഷ​ൻ പ്ലാ​നി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

പ​ക​രം, ജി​നീ​വ അ​ഭ​യാ​ർ​ഥി ക​ൺ​വെ​ൻ​ഷ​ൻ പ്ര​കാ​രം നേ​രി​ട്ടു​ള്ള രാ​ഷ്ട്രീ​യ പീ​ഡ​നം നേ​രി​ടു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി അ​ഭ​യ സം​ര​ക്ഷ​ണം പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ബാ​ഹ്യ അ​തി​ർ​ത്തി​ക​ളി​ൽ സു​ര​ക്ഷ​യും പ​രി​ശോ​ധ​ന​യും കൂ​ടു​ത​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും രേ​ഖ​യി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.

ജൂ​ൺ 12 മു​ത​ൽ നി​ല​വി​ൽ വ​ന്ന പു​തി​യ അ​സൈ​ലം-​കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യാ​ൻ പ​ര്യാ​പ്ത​മ​ല്ലെ​ന്നും അ​തി​നാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​യ നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​മാ​ണെ​ന്നും ഇവിപി വാ​ദി​ക്കു​ന്നു.

ക​ഴി​ഞ്ഞ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്ക് ല​ഭി​ച്ച മു​ന്നേ​റ്റ​മാ​ണ് അ​ഭ​യാ​ർ​ഥി ന​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന നി​ല​പാ​ടു​ക​ൾ​ക്ക് രാ​ഷ്ട്രീ​യ പി​ന്തു​ണ ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ളി​ലും അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കാ​നി​ട​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ നി​ല​വി​ൽ ന​യ​പ​ര​മാ​യ ച​ർ​ച്ച​ക​ളു​ടെ ഘ​ട്ട​ത്തി​ലാ​ണു​ള്ള​ത്. നി​യ​മ​മാ​കാ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ നി​യ​മ​നി​ർ​മാ​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടു​ക​യും വേ​ണം.

അ​തി​നാ​ൽ ഇ​വ​യു​ടെ അ​ന്തി​മ രൂ​പ​വും ന​ട​പ്പാ​ക്ക​ലും സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ ഇ​നി​യും വ​രാ​നു​ണ്ട്.

Latest News

Corehub Up